

അഹമ്മദാബാദ്: കോസ്റ്റ് ഗോർഡിന്‍റെ ധ്രുവം ഹെലികോപ്റ്റർ ഗുജറാത്തിലെ പോർബന്ദർ വിമാനത്താവളത്തിൽ തകർന്നുവീണു. മൂന്നുപേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. പരിശീലന പറക്കലിനിടെയാണ് ഹെലിക്കോപ്റ്റര്‍ തകര്‍ന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
മരിച്ചവരിൽ 2 പൈലറ്റുമാരും ഉണ്ടെന്നാണ് വിവരം. അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ ധ്രുവ് ആണ് അപകടത്തിൽപെട്ടത്. തകർന്നു വീണതിനു പിന്നാലെ ഹെലികോപ്റ്ററിന് തീപിടിക്കുകയായിരുന്നു. അപകട കാരണം വ്യക്തമല്ല. പരുക്കേറ്റ വരെ ആശുപത്രിയിലേക്ക് മാറ്റി.