ഭക്ഷണത്തിൽ പാറ്റ; വന്ദേഭാരതിലെ കരാറുകാരന് 10 ലക്ഷം രൂപ പിഴ ചുമത്തി റെയിൽവേ

അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസിലാണ് സംഭവം
Cockroach in food; Railways fines contractor for Vande Bharat for Rs 10 lakh

ഭക്ഷണത്തിൽ പാറ്റ; വന്ദേഭാരതിലെ കരാറുകാരന് 10 ലക്ഷം രൂപ പിഴ ചുമത്തി റെയിൽവേ

Updated on

മുംബൈ: വന്ദേ ഭാരത് ട്രെയിനിലെ ഭക്ഷണത്തെ ചൊല്ലി വീണ്ടും പരാതി. വന്ദേഭാരത് ട്രെയിനിലെ യാത്രക്കാരന് കിട്ടിയ ഭക്ഷണത്തിലാണ് പാറ്റയെ കണ്ടെത്തിയത്. സംഭവത്തിൽ കാറ്ററിങ് കരാറുകാരന് 10 ലക്ഷം രൂപ പിഴ ചുമത്തി ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആന്‍റഡ് ടൂറിസം കോർപ്പറേഷൻ.

അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസിൽ വിളമ്പിയ ഭക്ഷണത്തിലാണ് പാറ്റയെ കണ്ടെത്തിയത്. ട്രെയിൻ യാത്രക്കാരനായ ആദിത്യ ദിദ്വാനിയ എന്ന സംരംഭകനാണ് ഈ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

അധികാരികളോട് ഒരു അഭ്യർഥന മാത്രം, ദയവായി അവരേ റെയ്ഡ് ചെയ്യുക. എഫ്എസ്എസ്ഐ മാനദണ്ഡങ്ങൾ അനുസരിച്ചല്ല ഭക്ഷണം തയ്യാറാക്കുന്നതെന്ന് എനിക്ക് ഉറപ്പുണ്ട്. കുറ്റക്കാരനാണെന്ന് കണ്ടെത്തുമ്പോൾ അവരുടെ ലൈസൻസ് റദ്ദാക്കണം. ഇത് കൈക്കൂലിയിലൂടെ പരിഹരിക്കപ്പെടില്ലെന്ന് പ്രതീക്ഷിക്കുന്നു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, എഫ്എസ്എസ്ഐ, റെയിൽവേസ ഐആർസിടിസി എന്നിവരേ ടാഗ് ചെയ്തുകൊണ്ട് അദ്ദേഹം എഴുതി. തനിക്ക് കിട്ടിയ ഭക്ഷണത്തിന്‍റെ വീഡിയോയും വിൽപ്പനക്കാരന്‍റെ ഐഡി കാർഡിന്‍റെ ഫോട്ടോയും അദ്ദേഹം പോസ്റ്റ് ചെയ്തു

logo
Metro Vaartha
www.metrovaartha.com