കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളെജില്‍ സീനിയര്‍ ഡോക്ടര്‍മാരുടെ കൂട്ടരാജി

ജൂനിയര്‍ ഡോക്ടറുടെ കൊലപാതകത്തില്‍ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ജൂനിയര്‍ ഡോക്ടര്‍മാര്‍ ശനിയാഴ്ച മുതല്‍ നിരാഹാര സമരത്തിലാണ്.
Collective resignation of senior doctors at RG Kar Medical College, Kolkata
കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളെജില്‍ സീനിയര്‍ ഡോക്ടര്‍മാരുടെ കൂട്ടരാജിfile
Updated on

കൊല്‍ക്കത്ത: യുവഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളെജില്‍ സീനിയര്‍ ഡോക്ടര്‍മാരുടെ കൂട്ടരാജി. ആശുപത്രിയിലെ ബലാത്സംഗക്കൊലയില്‍ പ്രതിഷേധം അറിയിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിന് ഐക്യദാഢ്യം പ്രഖ്യാപിച്ചാണ് 50 ഡോക്ടര്‍മാര്‍ രാജിവച്ചത്.

ജൂനിയര്‍ ഡോക്ടറുടെ കൊലപാതകത്തില്‍ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ജൂനിയര്‍ ഡോക്ടര്‍മാര്‍ ശനിയാഴ്ച മുതല്‍ നിരാഹാര സമരത്തിലാണ്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇന്ന് പതിനഞ്ചോളം സീനിയര്‍ ഡോക്ടര്‍മാര്‍ നിരാഹാര സമരം നടത്തിയിരുന്നു.

സംസ്ഥാനത്തെ എല്ലാ ആശുപത്രികള്‍ക്കും മെഡിക്കല്‍ കോളെജുകള്‍ക്കും കേന്ദ്രീകൃത റഫറല്‍ സംവിധാനം ഏര്‍പ്പെടുത്തുക, കിടക്ക ഒഴിവുകള്‍ അറിയാന്‍ നിരീക്ഷണ സംവിധാനം നടപ്പിലാക്കുക, സിസിടിവി, ഓണ്‍ - കോള്‍ റൂമുകള്‍, ശുചിമുറികള്‍ എന്നിവയ്ക്ക് ആവശ്യമായ വ്യവസ്ഥകള്‍ ഉറപ്പാക്കാന്‍ ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുക, ആശുപത്രികളില്‍ പൊലീസ് സംരക്ഷണം വര്‍ധിപ്പിക്കുക, സ്ഥിരം വനിതാ പൊലീസുകാരെ നിയമിക്കുക, ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും ഒഴിവുകള്‍ വേഗത്തില്‍ നികത്തുക എന്നിവ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സമരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com