വാരാണസിയിൽ മോദിക്കതിരെ മത്സരിക്കാൻ ശ്യാം രംഗീല

2014 ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുയായി ആയിരുന്നു ശ്യാം രംഗീല
ശ്യാം രംഗീല
ശ്യാം രംഗീല

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസി മണ്ഡലത്തിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കോമീഡിയൻ താരം ശ്യാം രംഗീല. ആര് എപ്പോൾ വേണമെങ്കിലും പത്രിക പിൻലവിക്കുമെന്ന സാ ഹചര്യമാണ്. അതിനാൽ വാരാണസിയിൽ തെരഞ്ഞെടുപ്പ് വേണമെന്നതിനാൽ മോദിക്കെതിരെ മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വാരാണസിയിൽ എന്‍റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെ നിങ്ങളിൽനിന്നു ലഭിച്ച എല്ലാ സ്നേഹത്തിനും നന്ദി. ഉടൻ തന്നെ വാരാണസിയിൽ പത്രിക നൽകുന്നചായിരിക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട വീഡിയോകളും പുറത്തുവിടും. 2014 ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുയായി ആയിരുന്നു. പ്രധാനമന്ത്രിയെ പിന്തുണച്ചുകൊണ്ട് നിരവധി വീഡിയോകൾ താൻ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും അരവിന്ദ് കെജ്രിവാളിനും രാഹുൽ ഗാന്ധിക്കും എതിരയി വീഡിയോ പങ്കുവെച്ചിട്ടുണ്ടെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

കഴിഞ്ഞ പത്തുവർഷത്തിനിടെ സാഹചര്യങ്ങൾ മാറി. ഇപ്പോൾ പ്രധാനമന്ത്രിക്കെതിരെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ പോകുന്നു. ഈ ആഴ്ച തന്നെ വാരാസിയിലെത്തി പ്രധാനമന്ത്രി മോദിക്കെതിരെ പത്രിക സമർപ്പിക്കുമെന്നും ശ്യാം രംഗീല പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com