
വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില കുറച്ചു
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോയുടെ പാചക സിലവിണ്ടറിന്‍റെ വില കുറച്ചു. 15.50 രൂപയാണ് കുറച്ചത്. എന്നാൽ, ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടർ വിലയിൽ മാറ്റമുണ്ടാവില്ല.
പുതുക്കിയ വില വ്യാഴാഴ്ച പ്രാബല്യത്തിൽ വരും. ഏപ്രിലിൽ വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 41 രൂപ കുറച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും കുറച്ചത്.