തെരഞ്ഞെടുപ്പുകൾ കഴിഞ്ഞു, പിന്നാലെ ഇരുട്ടടി: പാചകവാതക വില കൂട്ടി

ഗാർഹിക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല
commercial gas cylinder price hike
തെരഞ്ഞെടുപ്പുകൾ കഴിഞ്ഞു, പിന്നാലെ ഇരുട്ടടി: പാചകവാതക സിലിണ്ടർ വില കൂട്ടിgas cylinder - file
Updated on

കൊച്ചി: മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളും ഉപതെരഞ്ഞെടുപ്പുകളും അവസാനിച്ചതോടെ രാജ്യത്തെ വാണിജ്യ ആവശ്യത്തിനുപയോഗിക്കുന്ന പാചകവാതക സിലിണ്ടർ വില വർധിച്ചു. 16.5 രൂപയാണ് കൂട്ടിയത്.

ഗാർഹിക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല. ഇതോടെ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്‍റെ വില സംസ്ഥാനത്ത് 1827 രൂപയായി വർധിച്ചു.

ഡൽഹിയിൽ 19 കിലോ വാണിജ്യ സിലിണ്ടറിനു വില 1818.5 രൂപയായി.വാണിജ്യ സിലിണ്ടറിന് ഇപ്പോൾ കൊൽക്കത്തയിൽ 1927 രൂപയാണ് വില. മുബൈയിൽ 1754.50 രൂപയ്ക്ക് ലഭിച്ചിരുന്ന സിലിണ്ടർ ഇന്ന് മുതൽ 1771 രൂപയായി. ചെന്നൈയിൽ 1980.50 പാചകവാതക സിലിണ്ടറിന്‍റെ വില.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com