
കർണാടകയിൽ വർഗീയ സംഘർഷം; ആരാധനാലയങ്ങൾക്കു നേരേ ആക്രമണം, നിരോധനാജ്ഞ
ബംഗളൂരു: ഞായറാഴ്ച ഗണേശ നിമജ്ജന ഘോഷയാത്രക്ക് നേരെ കല്ലേറുണ്ടായതിന്‍റെ തുടർച്ചയായി കർണാടകയിലെ മാണ്ഡ്യയിൽ വർഗീയ സംഘർഷം. ആരാധനാലയങ്ങൾക്കു നേരേ ആക്രമണമുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചു വിടാനായി പൊലീസ് ലാത്തി വീശി. പ്രദേശത്ത് വൻ പൊലീസ് സന്നാഹമാണ് വിന്യസിച്ചിരിക്കുന്നത്.
ഞായറാഴ്ച ഗണേശ നിമജ്ജന ഘോഷയാത്രക്ക് നേരെ കല്ലേറിഞ്ഞ സംഭവത്തിൽ 21 പോരെ പൊലീസ് അറസ്റ്റു ചെയ്തു. കൂടുതൽ ആളുകൾക്കെതിരേ നടപടിവേണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ മാർച്ച് നടന്നത്.
ഇത് പ്രതിഷേധത്തിൽ കലാശിക്കുകയായിരുന്നു. സാമുദായിക സാഹോദര്യത്തെ തകർക്കുന്ന ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ് കർശന നിർദേശം നൽകി.