സൊമാറ്റോ തൊഴിലാളികൾക്ക് ഇഎസ്ഒപി പ്രഖ്യാപിച്ച് കമ്പനി

ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ വെള്ളിയാഴ്ച 275.2 രൂപയിലാണ് സൊമാറ്റോ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്.
Company announces ESOP for Zomato employees
സൊമാറ്റോ തൊഴിലാളികൾക്ക് ഇഎസ്ഒപി പ്രഖ്യാപിച്ച് കമ്പനിfile
Updated on

ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ തങ്ങളുടെ ജീവനക്കാർക്കായി ഇഎസ്ഒപി പ്രഖ്യാപിച്ചു. 1.2 ഓഹരികൾ തൊഴിലാളികൾക്ക് നൽകാനാണ് തീരുമാനം. സ്റ്റോക് എക്സ്ചേഞ്ചിൽ സമർപ്പിച്ച ഫയലിങിൽ 11997768 ഓഹരികൾ കമ്പനിയിലെ നിശ്ചിത മാനദണ്ഡം പൂർത്തീകരിച്ച തൊഴിലാളികൾക്ക് നൽകുമെന്ന് വ്യക്തമാക്കുന്നു.

ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ വെള്ളിയാഴ്ച 275.2 രൂപയിലാണ് സൊമാറ്റോ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. തൊഴിലാളികൾക്ക് 330.17 രൂപയിൽ ഓഹരികൾ സ്വന്തമാക്കാമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. തൊഴിലാളികൾക്കായി മാറ്റിവെച്ചിരിക്കുന്ന 11997652 ഓഹരികൾ ഇഎസ്ഒപി 2021 പ്ലാനിലും 116 ഓഹരികൾ ഇഎസ്ഒപി 2014 സ്കീമിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

കമ്പനികളുടെ പ്രകടന മികവിൽ വലിയ പങ്ക് വഹിക്കുന്ന തൊഴിലാളികൾക്ക് ഓഹരി ഉടമസ്ഥാവകാശം നൽകുന്നതാണ് ഇഎസ്ഒപി. ഇത്തരത്തിൽ ഓഹരികൾ തൊഴിലാളികൾക്ക് നൽകുന്നത് കമ്പനിയുടെ ഓഹരി വിലയിലും അനുകൂലമായി പ്രതിഫലിക്കാറുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com