എസ്ഐടി ഉദ്യോഗസ്ഥനെതിരായ ആരോപണം അന്വേഷിക്കും; ധർമസ്ഥലയിൽ അഞ്ചാം ദിനവും പരിശോധന

സാക്ഷിയെ പരാതി പിൻവലിപ്പിക്കാനായി ഉദ്യോഗസ്ഥർ നിർബന്ധിച്ചു എന്നാണ് ആരോപണം
complaint against the officer in the sit will be investigated

എസ്ഐടി ഉദ്യോഗസ്ഥനെതിരായ ആരോപണം അന്വേഷിക്കും; ധർമസ്ഥലയിൽ അഞ്ചാം ദിനവും പരിശോധന

Updated on

ബംഗളൂരു: ധർമസ്ഥല കേസിൽ എസ്ഐടി സംഘം ഉദ്യോഗസ്ഥനായ മഞ്ജുനാഥ് ഗൗഡക്കെതിരായ ആരോപണത്തിൽ അന്വേഷം നടത്തുമെന്ന് എസ്ഐടിയുടെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. സാക്ഷിയെ പരാതി പിൻവലിപ്പിക്കാനായി ഉദ്യോഗസ്ഥർ നിർബന്ധിച്ചു എന്നാണ് ആരോപണം. ഇത് സംബന്ധിച്ച് സാക്ഷിയുടെ അഭിഭാഷകരിലൊരാളാണ് പരാതി നൽകിയത്.

സമ്മർദം മൂലമാണ് താൻ പരാതി നൽകിയതെന്ന് സാക്ഷിയെകൊണ്ട് പറയിപ്പിച്ച് അത് മൊബൈലിൽ റെക്കോഡ് ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. സാക്ഷിയെ അറസ്റ്റു ചെയ്യുമെന്നും ജയിലിൽ കിടക്കുമെന്നും മഞ്ജുനാഥ ഗൗഡ ഭീഷണിപ്പെടുത്തിയായാണ് പരാതിയിലുള്ളത്.

അതേസമയം, ധർമസ്ഥലയിൽ അഞ്ചാം ദിവസവും തെരച്ചിൽ തുടരുകയാണ്. നിലവിൽ സാക്ഷി ചൂണ്ടിക്കാട്ടിയ ഒൻപതാം പോയിന്‍റിലാണ് തെരച്ചിൽ നടക്കുന്നത്. സാക്ഷി ചൂണ്ടിക്കാണിച്ച 9 മുതൽ 12 വരെയുള്ള പോയന്‍റുകൾ നേത്രാവതി നദിക്കരയിലുള്ള ദേശീയപാതയ്ക്ക് സമീപത്തെ കാട്ടിലാണ്. ധർമസ്ഥലയിലേക്ക് പോകുന്ന ദേശീയപാതയാണിത്.ൃ

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com