വിജയാഘോഷത്തിൽ പങ്കെടുക്കുന്നതിന് ആരാധകരെ പ്രോത്സാഹിപ്പിച്ചു; ബംഗളൂരു ദുരന്തത്തിൽ വിരാട് കോലിക്കെതിരേ പരാതി

ബംഗളൂരുവിലെ സോഷ‍്യൽ ആക്റ്റിവിസ്റ്റായ എച്ച്.എം. വെങ്കടേഷാണ് പൊലീസിൽ പരാതി നൽകിയത്
complaint against virat kohli in bengaluru stampede

വിരാട് കോലി

Updated on

ബംഗളൂരു: കർണാടകയിൽ ഐപിഎൽ വിജയാഘോഷത്തിന്‍റെ ഭാഗമായുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ ഇന്ത‍്യൻ സൂപ്പർ താരം വിരാട് കോലിക്കെതിരേ പൊലീസിൽ പരാതി നൽകി സോഷ‍്യൽ ആക്റ്റിവിസ്റ്റ് എച്ച്.എം. വെങ്കടേഷ്. ബംഗളൂരു കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്.

ദുരന്തമുണ്ടായതിനു പിന്നാലെ കോലി ലണ്ടനിലേക്ക് മടങ്ങിയത് സംശയത്തിനിടയാക്കിയെന്നും പരിപാടിയിൽ പങ്കെടുക്കുന്നതിനായി കോലി സോഷ‍്യൽ മീഡിയയിലൂടെ ആരാധകരെ പ്രോത്സാഹിപ്പിച്ചുവെന്നും എന്നാൽ സുരക്ഷ സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും നൽകിയില്ലെന്നും വെങ്കടേഷ് നൽകിയ പരാതിയിൽ പറ‍യുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com