ഒഡീശയിൽ മലയാളി വൈദികന് മർദനമേറ്റ സംഭവം; പരാതി നൽകി

പള്ളിയിൽ കയറി ആക്രമിച്ച പൊലീസുകാർക്കെതിരേയാണ് വൈദികൻ പരാതി നൽകിയിരിക്കുന്നത്
complaint filed in incident of malayali priest beaten up in odisha

ഫാ. ജോഷി ജോർജ്

Updated on

ഭുവനേശ്വർ: ഒഡീശയിൽ മലയാളി വൈദികനെ പള്ളിയിൽ കയറി മർദിച്ച സംഭവത്തിൽ ലോക്കൽ പൊലീസിൽ പരാതി നൽകി. പള്ളിയിൽ കയറി ആക്രമിച്ച പൊലീസുകാർക്കെതിരേയാണ് വൈദികൻ പരാതി നൽകിയിരിക്കുന്നത്. കൂടാതെ പരാതിയുടെ പകർപ്പ് ജില്ലാ കലക്റ്റർക്കും എസ്പിക്കും കൈമാറിയിട്ടുണ്ട്.

കഴിഞ്ഞ മാർച്ച് 22നായിരുന്നു ബെർഹാംപൂർ ലത്തീൻ രൂപതയിലുള്ള ജൂബ ഇടവക പള്ളിയിലെ വികാരിയായിരുന്ന മലയാളി ഫാ. ജോഷി ജോർജിനെയും സഹ വികാരിയെയും പൊലീസ് ഉദ‍്യോഗസ്ഥർ പള്ളിയിൽ കയറി മർദിച്ചത്.

സമീപത്തുള്ള ഗ്രാമത്തിൽ കഞ്ചാവ് പരിശോധിക്കുന്നതിനായി എത്തിയ പൊലീസ് അവിടെയുണ്ടായിരുന്ന പെൺകുട്ടികളെ മർദിച്ചെന്നും ഇത് ചോദ‍്യം ചെയ്തതിനാണ് തന്നെയും സഹവികാരിയെയും മർദിച്ചതെന്ന് ഫാ. ജോഷി ജോർജ് പറഞ്ഞിരുന്നു.

പള്ളിയിലെ 40,000 രൂപ മോഷ്ടിച്ചതായും ഫാ. ജോഷി ജോർജ് വിശദമാക്കിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com