"നീതി കിട്ടും വരെ...' ; ഭാരത് ജോഡോ ന്യായ് യാത്രയുടെ മുദ്രാവാക്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ഏഴുപേരടങ്ങുന്ന പബ്ലിസിറ്റി കമ്മിറ്റിയും രൂപീകരിച്ചു
bharat nyay yatra renamed as bharat nyay jodo yatra
bharat nyay yatra renamed as bharat nyay jodo yatra
Updated on

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ മുദ്രാവാക്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതൃത്വം. ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് യാത്രയുടെ മുദ്രാവാക്യം പ്രഖ്യാപിച്ചത്. "നീതി കിട്ടും വരെ...' എന്നാണ് മുദ്രാവാക്യം. ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മാധ്യമ വിഭാഗത്തിന്‍റെ ചുമതലയുള്ള ജയ്റാം രമേശ്, സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവര്‍ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ഇതോടൊപ്പം പബ്ലിസിറ്റി കമ്മിറ്റി രൂപീകരിച്ചതായും കോൺഗ്രസ് നേതൃത്വം അറിയിച്ചു. ഏഴുപേരടങ്ങുന്ന കമ്മിറ്റിയിൽ അജയ് മാക്കനും വേണുഗോപാലും ഉൾപ്പെടെയുള്ളവർ അംഗങ്ങളാണ്.

ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി വെള്ളിയാഴ്ച "അപ്നേ ബൂത്ത് സേ ജൂഡ്" (നിങ്ങളുടെ ബൂത്തുമായി ബന്ധപ്പെടുക) എന്ന തരത്തിൽ പ്രചാരണം ആരംഭിച്ചിരുന്നു.

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്‌സാപ്പ് തുടങ്ങിയ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ ഗൂഗിൾ ഫോം ലഭ്യമാക്കുക വഴി ബൂത്തുതലത്തിൽ കൂടുതൽ കോൺഗ്രസ് പ്രവർത്തകരെ ഉൾപ്പെടുത്താനാണ് പ്രോഗ്രാം ശ്രമിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com