എൻഎസ്‌യുഐ ചുമതലയുളള എഐസിസി ഭാരവാഹിയായി കനയ്യകുമാറിനെ നിയമിച്ച് കോൺഗ്രസ്

കനയ്യകുമാർ സിപിഐയിൽ നിന്നും മാറി കോൺഗ്രസിൽ ചേർന്നത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു
എൻഎസ്‌യുഐ ചുമതലയുളള എഐസിസി ഭാരവാഹിയായി കനയ്യകുമാറിനെ നിയമിച്ച് കോൺഗ്രസ്
Updated on

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് കനയ്യകുമാറിന് പദവി നൽകി കോൺഗ്രസ് ഹൈക്കമാൻഡ് . എൻഎസ്‌യുഐ (national students union of india) ചുമതലയുളള എഐസിസി ഭാരവാഹിയായി കനയ്യകുമാറിനെ നിയമിച്ചതായി കോൺ​ഗ്രസ് വാർത്താകുറിപ്പിലൂടെ കെ.സി. വേണു​ഗോപാൽ അറിയിച്ചു. 2021 ൽ സിപിഐ വിട്ട് കോൺഗ്രസിലെത്തിയതാണ് കനയ്യകുമാർ.

കനയ്യകുമാർ സിപിഐയിൽ നിന്നും മാറി കോൺഗ്രസിൽ ചേർന്നത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. തനിക്ക് സിപിഐയോടെ വിരോധമില്ലെന്നും തന്നെ ഇത്രയുമൊക്കെ ആക്കി തീർത്തത് സിപിഐ ആണെന്നും കനയ്യകുമാർ പ്രതികരിച്ചിരുന്നു.രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ എന്നതിനാലാണ് പാര്‍ട്ടി മാറിയതെന്നാണ് ന്യായീകരിച്ചിരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com