വോട്ടർ അധികാർ യാത്രയിൽ പ്രധാനമന്ത്രിക്കെതിരേ മോശം പരാമർശം; കോൺഗ്രസ്- ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി |Video

ബിജെപി പ്രവർത്തകർ കോൺഗ്രസ് ഓഫിസിന്‍റെ മുന്നിലേക്ക് അതിക്രമിച്ചു കയറുന്നതിന്‍റെ ദൃശ‍്യങ്ങൾ പുറത്തു വന്നു
congress bjp workers clash in bihar; row over abuse against pm modi

വോട്ടർ അധികാർ യാത്രയിൽ പ്രധാനമന്ത്രിക്കെതിരേ മോശം പരാമർശം; കോൺഗ്രസ്- ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി

Updated on

പറ്റ്ന: ബിഹാറിലെ പറ്റ്നയിൽ ബിജെപി പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും അദ്ദേഹത്തിന്‍റെ അമ്മക്കെതിരേയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയിൽ മോശം പരാമർശം നടത്തിയെന്ന് ആരോപിച്ച് ബിജെപി നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

സമാധനപരമായാണ് പറ്റ്നയിലെ കോൺഗ്രസ് ഓഫിസിനു മുന്നിലേക്ക് പ്രതിഷേധം നടത്തിയതെന്നും എന്നാൽ ആളുകൾ കല്ലെറിയാൻ തുടങ്ങിയെന്നുമാണ് ബിജെപി പറയുന്നത്. അതേസമയം ബിജെപിയാണ് പുറത്തു നിന്നും കല്ലെറിഞ്ഞതെന്നാണ് കോൺഗ്രസിന്‍റെ ആരോപണം.

ബിജെപി പ്രവർത്തകർ കോൺഗ്രസ് ഓഫിസിന്‍റെ മുന്നിലേക്ക് അതിക്രമിച്ചു കയറുന്നതിന്‍റെ ദൃശ‍്യങ്ങൾ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. ഇരു പാർട്ടിയിലെയും അംഗങ്ങൾ പതാകകൾ ഉപയോഗിച്ച് പരസ്പരം ഏറ്റുമുട്ടുന്നതും പുറത്തു വന്ന മറ്റൊരു വിഡിയോയിൽ കാണാം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com