
എംപിമാരുടെ അറസ്റ്റിൽ സംസ്ഥാന വ‍്യാപക പ്രതിഷേധത്തിന് കോൺഗ്രസ്
തിരുവനന്തപുരം: എഐസിസി അധ‍്യക്ഷൻ മല്ലികാർജുൻ ഖാർഗയെയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും ഇന്ത‍്യാ മുന്നണിയിലെ എംപിമാരെയും അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്.
ചൊവ്വാഴ്ച സംസ്ഥാന വ‍്യാപകമായി കോൺഗ്രസ് പ്രതിഷേധം നടത്തും. വോട്ട് കൊള്ള ആരോപിച്ച് മാർച്ച് നടത്തിയതിനെത്തുടർന്നായിരുന്നു എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് അറിയിച്ചിട്ടുണ്ട്.