'മോദിയുടെ നെഗറ്റീവ് പ്രചാരണം ഗുണം ചെയ്തില്ല, കോൺഗ്രസ് അധികാരത്തിലേക്ക്'

'മോദിയുടെ നെഗറ്റീവ് പ്രചാരണം ഗുണം ചെയ്തില്ല, കോൺഗ്രസ് അധികാരത്തിലേക്ക്'

സംസ്ഥാനത്ത് 5 മേഖലകളിൽ ലീഡ് നിലനിർത്തിയാണ് കോൺഗ്രസിന്‍റെ മുന്നേറ്റം
Published on

ബെംഗളൂരു: കർണാടകയിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്ന് കോൺഗ്രസ്. ആദ്യമണിക്കൂറുകളിൽ തന്നെ വ്യക്തമായ ഭൂരിപക്ഷം നേടാനായതോടെ അമിത ആത്മവിശ്വാസമാണ് കോൺഗ്രസ് നേതാക്കൾ പ്രകടിപ്പിക്കുന്നത്.

"വൻ ഭൂരിപക്ഷത്തോടെ ഞങ്ങൾ വിജയിക്കും. അതേപ്പറ്റി സംശയം വേണ്ട. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഭജനപരവും നെഗറ്റീവുമായ പ്രചാരണം ഫലം കണ്ടില്ല'' കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.

സംസ്ഥാനത്ത് 5 മേഖലകളിൽ ലീഡ് നിലനിർത്തിയാണ് കോൺഗ്രസിന്‍റെ മുന്നേറ്റം. നിലവിലെ ലീഡ് നില അനുസരിച്ച് 116 സീറ്റുകളിലാണ് കോൺഗ്രസ് മുന്നേറുന്നത്. ബിജെപിക്ക് വലിയ തിരിച്ചടിയാണ് കർണാടകയിൽ നിന്നും നേരിടേണ്ടിവന്നത്.

logo
Metro Vaartha
www.metrovaartha.com