India
ആന്ധ്രയിൽ സ്ഥാനാർഥിപ്പട്ടിക ഇന്ന്
തിങ്കളാഴ്ച എഐസിസി ആസ്ഥാനത്തു നടന്ന യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവർ
ന്യൂഡൽഹി: ആന്ധ്രപ്രദേശിലെ അഞ്ചു ലോക്സഭാ മണ്ഡലങ്ങളിലേക്കും 114 നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർഥികളെ തീരുമാനിച്ചെന്നു പിസിസി അധ്യക്ഷ വൈ.എസ്. ശർമിള.
തിങ്കളാഴ്ച എഐസിസി ആസ്ഥാനത്തു നടന്ന യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവർ. സ്ഥാനാർഥിപ്പട്ടിക ഇന്നു പ്രസിദ്ധീകരിക്കും. 175 അംഗ ആന്ധ്ര നിയമസഭയിലേക്കും 25 ലോക്സഭാ സീറ്റുകളിലേക്കും മേയ് 13നാണ് വോട്ടെടുപ്പ്. സിപിഎം, സിപിഐ, കോൺഗ്രസ് പാർട്ടികൾ സംസ്ഥാനത്ത് " ഇന്ത്യ' മുന്നണിയുടെ ഭാഗമാണ്.