ബിഹാർ തെരഞ്ഞെടുപ്പ്; ഇലക്ഷൻ കമ്മിഷന്‍റെ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് കോൺഗ്രസ്

യോഗ്യരായവരെ മാത്രം ഉൾപ്പെടുത്തി അല്ലാത്തവരെ നീക്കം ചെയ്യുകയാണ് ലക്ഷ്യമെന്ന് കമ്മിഷന്‍ വ്യക്തമാക്കി.
Congress criticized the Election Commission's Bihar Special Intensive Revision

ജയ്റാം രമേശ്

Updated on

ന്യൂഡൽഹി: ബിഹാറിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം(എസ്ഐആർ) സുതാര്യമല്ലെന്ന് ആരോപിച്ച് ഇലക്ഷൻ കമ്മിഷനെതിരേ കോൺഗ്രസ്. പൗരൻമാർ അല്ലാത്ത എത്ര പേരെ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ടെന്ന് കൃത്യമായി തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ആരോപിച്ചു.

എസ്ഐആർ നിഷ്പക്ഷമല്ലെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ബിജെപിയുടെ സമ്മർദത്തിന് വഴങ്ങുന്നുണ്ടെന്നുമുള്ള പ്രതിപക്ഷവാദം ഇലക്ഷൻ കമ്മിഷൻ നിഷേധിച്ചു.

യോഗ്യരായവരെ മാത്രം ഉൾപ്പെടുത്തി അല്ലാത്തവരെ നീക്കം ചെയ്യുകയാണ് ലക്ഷ്യമെന്ന് കമ്മിഷന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് നവംബർ 6,11 തിയതികളിൽ നടക്കാനിരിക്കേ ഈ വിഷയം കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com