സമരത്തിന്‍റെ ക്രെഡിറ്റ് കോൺഗ്രസിന് വേണ്ട, അതായിരുന്നു പാർട്ടിയുടെ രാഷ്ട്രീയ തന്ത്രം; കെ.സി. വേണുഗോപാൽ

ജന്തർമന്തർ സമരത്തിൽ പരസ്യമായി രംഗത്തു വരണ്ടതില്ല എന്നത് കോൺ​ഗ്രസിന്‍റെ രാഷ്ട്രീയ തന്ത്രമായിരുന്നു
congress does not seek credit for the success of the protest kc venugopal

കെ.സി. വേണുഗോപാൽ

Updated on

ആലപ്പുഴ: സമരത്തിന്‍റെ ക്രെഡിറ്റ് കോൺഗ്രസിന് വേണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഏതെങ്കിലും വ്യക്തികളഉടെ വിജയമായി കാണുന്നില്ല. യുവജനങ്ങളുടെ വിജയം എന്ന നിലയിലാണ് കോൺഗ്രസ് സമര വിജയത്തെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

‌ജന്തർമന്തർ സമരത്തിൽ പരസ്യമായി രംഗത്തു വരണ്ടതില്ല എന്നത് കോൺ​ഗ്രസിന്‍റെ രാഷ്ട്രീയ തന്ത്രമായിരുന്നു. കോൺഗ്രസ് ആദ്യഘട്ടത്തിൽ മുന്നിൽ വന്നിരുന്നെങ്കിൽ സർക്കാരിനെ അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് ബിജെപി പ്രചാരണം നടത്തിയേനെ. വിദ്യാർഥികൾക്ക് പിന്നിൽ എല്ലാ പിന്തുണയും നൽകി കോൺഗ്രസ് ഒപ്പമുണ്ടായിരുന്നു. നിയമസഹായം ഉൾപ്പെടെ കോൺഗ്രസ് വിദ്യാർഥികൾക്ക് നൽകിയിട്ടുണ്ട്.

വിദ്യാർഥികൾക്ക് മാത്രമേ കോൺഗ്രസ് പിന്തുണയെ കുറിച്ച് അറിയാവൂ. സിജെപി മുന്നേറ്റത്തിൽ ആശങ്കയില്ല. ബിജെപി സർക്കാരിനെതിരായ എല്ലാ പ്രതിപക്ഷ മുന്നേറ്റങ്ങളെയും കോൺഗ്രസ് സ്വാഗതം ചെയ്യുന്നുവെന്നും കെസി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com