ശതമാനക്കണക്കിലും കോൺഗ്രസ്

2013ൽ അധികാരം കിട്ടിയപ്പോഴത്തേതിനെക്കാൾ കൂടിയ വോട്ട് വിഹിതം
ശതമാനക്കണക്കിലും കോൺഗ്രസ്
Updated on

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അധികമായി ലഭിച്ചത് അഞ്ച് ശതമാനം വോട്ട്, ഇതുവഴി അമ്പതോളം സീറ്റുകളും പാർട്ടിക്ക് അധികമായി ലഭിച്ചു. കഴിഞ്ഞ തവണ 38 ശതമാനമായിരുന്ന ജനപിന്തുണ ഇത്തവണ 43 ശതമാനത്തിലെത്തിയിട്ടുണ്ട്. 2018ൽ പാർട്ടിക്കു ലഭിച്ചത് 80 സീറ്റായിരുന്നു. അതേസമയം, 2013ൽ 122 സീറ്റുമായി കേവല ഭൂരിപക്ഷം നേടുമ്പോൾ അവർക്കു ലഭിച്ചത് 37 ശതമാനം വോട്ട് മാത്രമായിരുന്നു.

ബിജെപിയുടെ വോട്ട് വിഹിതത്തിൽ ഇത്തവണ ഗണ്യമായി ഇടിവൊന്നും സംഭവിച്ചിട്ടില്ലെന്നതാണ് കൗതുകകരം. പാർട്ടിക്ക് നാൽപ്പതോളം സീറ്റുകൾ കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനെ അപേക്ഷിച്ച് നഷ്ടപ്പെടുകയും ചെയ്തു. കഴിഞ്ഞ തവണ 36 ശതമാനം വോട്ട് മാത്രം നേടിയാണ് അവർ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. അന്നു 104 സീറ്റും കിട്ടിയിരുന്നു.

അഞ്ച് ശതമാനം വോട്ട് കുറഞ്ഞ ജെഡിഎസ് ആകട്ടെ, സംസ്ഥാന നിയമസഭയിൽ ഇക്കുറി ഒരു സമ്മർദ ഗ്രൂപ്പ് പോലുമാകാൻ കഴിയാത്ത അവസ്ഥയിലും. 18 ശതമാനത്തിൽനിന്നാണ് പാർട്ടി ഇത്തവണ 13 ശതമാനത്തിലേക്കു ചുരുങ്ങിയത്. 40 എംഎൽഎമാർ പകുതിയായും കുറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com