രാഹുൽ ഗാന്ധി രാമനെപ്പോലെയെന്ന് കോൺഗ്രസ് നേതാവ്; വിവാദം

രാഹുൽ ഗാന്ധി എന്തുകൊണ്ട് അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തുന്നില്ല എന്ന മാധ്യമങ്ങളുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു പടോലെ
Congress leader Nana Patole compares Rahul Gandhi with Lord Ram triggers row

നാനാ പടോലെ

Updated on

മുംബൈ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ശ്രീരാമനോടു താരതമ്യം ചെയ്ത മഹാരാഷ്‌ട്ര കോൺഗ്രസ് നേതാവ് നാനാ പടോലെയുടെ പരാമർശം വിവാദത്തിൽ. രാഹുൽ ഗാന്ധി എന്തുകൊണ്ട് അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തുന്നില്ല എന്ന മാധ്യമങ്ങളുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു പടോലെ. രാഹുൽ ഗാന്ധി ശ്രീരാമന്‍റെ പ്രവൃത്തിയാണു ചെയ്യുന്നതെന്നായിരുന്നു പടോലെയുടെ മറുപടി.

ഭഗവാൻ രാമൻ അടിച്ചമർത്തപ്പെട്ടവരുടെ നീതിക്കു വേണ്ടി നിലകൊണ്ടു. അതുതന്നെയാണ് ഇന്നു രാഹുലും ചെയ്യുന്നത്. രാഹുലിനെ രാമനുമായി തുലനപ്പെടുത്തുന്നില്ല. ദൈവവും മനുഷ്യരും രണ്ടാണ്. എന്നാൽ, അടിച്ചമർത്തപ്പെട്ടവർക്കും കർഷകർക്കും രാജ്യത്തിനും ഭരണഘടനയ്ക്കും രാമരാജ്യത്തിനും വേണ്ടി രാഹുൽ ഗാന്ധി പ്രവർത്തിക്കുകയാണ്. രാഹുൽ അയോധ്യയിൽ പോകുമ്പോൾ രാമനെ ദർശിക്കും. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് രാമക്ഷേത്രത്തിന്‍റെ കവാടം തുറന്നതും ഭൂമി പൂജ അനുവദിച്ചതും. ഞങ്ങൾക്ക് വിശ്വാസവും ഭക്തിയുമുണ്ട്- പടോലെ പറഞ്ഞു.

എന്നാൽ, ഹിന്ദു വിശ്വാസങ്ങളെ അവഹേളിച്ചുകൊണ്ട് കോൺഗ്രസ് പാദസേവയുടെ എല്ലാ അതിരുകളും ലംഘിച്ചിരിക്കുകയാണെന്നു ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല പറഞ്ഞു. ക്രിസ്മസ് ആഘോഷം നിലനിൽക്കുന്നത് സോണിയ ഗാന്ധി മൂലമാണെന്നു പറയുന്ന കോൺഗ്രസ് പ്രാണ പ്രതിഷ്ഠയെയും രാമക്ഷേത്രത്തെയും അവഹേളിക്കുകയാണെന്നും പൂനാവാല പറഞ്ഞു. പടോലെയുടെ പരാമർശം മാപ്പർഹിക്കാത്തതാണെന്നു ബിജെപി വക്താവ് സി.ആർ. കേശവൻ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com