ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രിയാകാൻ തയാർ; പ്രിയങ്ക് ഖാർഗെ

മുഖ്യമന്ത്രിയാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം
പ്രിയങ്ക് ഖാർഗെ
പ്രിയങ്ക് ഖാർഗെ

ബംഗളൂരു: കോൺഗ്രസ് ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ തയാറാണെന്ന് കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ. മുഖ്യമന്ത്രിയാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സിദ്ധരാമയ്യ സർക്കാർ രണ്ടരവർഷം പൂർത്തിയാക്കുമ്പോൾ മുഖ്യമന്ത്രി സ്ഥാനമാറ്റം ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് പ്രിയങ്ക് ഖാർഗെ പ്രതികരിച്ചത്. എന്നാൽ നേതൃമാറ്റം സംബന്ധിച്ച് കാര്യത്തിൽ സിദ്ധരാമയ്യ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. താനാണ് മുഖ്യമന്ത്രിയെന്നും അഞ്ചുവർഷവും താൻ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. സിദ്ധരാമയ്യ സർക്കാർ രണ്ടരവർഷം പിന്നിടുമ്പോൾ ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ മുഖ്യമന്തരിയാകുമെന്ന് കോൺഗ്രസ് എംഎൽഎ രവികുമാർ ഗൗഡ അടുത്തിടെ പറഞ്ഞിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com