മമത പുറത്താവാതെ മുടി വളർത്തില്ല; തല മുണ്ഡനം ചെയ്ത് കോൺഗ്രസ് നേതാവിന്‍റെ ശപഥം

മമത പുറത്താവാതെ മുടി വളർത്തില്ല; തല മുണ്ഡനം ചെയ്ത് കോൺഗ്രസ് നേതാവിന്‍റെ ശപഥം

ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയോട് മമത മനസ്താപം പ്രകടിപ്പിച്ചാൽ അവരോടു മാപ്പു ചോദിക്കുന്നകാര്യം പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി (mamata banerjee) അധികാരത്തിൽ നിന്നും പുറത്താവാതെ മുടി വളർത്തില്ലെന്ന പ്രഖ്യാപനവുമായി കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കൗസ്തവ് ബാഗ്ചി (koustav bagchi). മമതക്കെതിരെ (mamata banerjee) അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ അറസ്റ്റിലായ കൗസ്തവ് ബാഗ്ചി (koustav bagchi) ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ തല മുണ്ഡനം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ ശപഥം. ബംഗാളിലെ ഒട്ടേറെ കോൺഗ്രസ് നേതാക്കളെ സാക്ഷിനിർത്തിയായിരുന്നു ബാഗ്ചിയുടെ പ്രഖ്യാപനം.

ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയോട് മമത (mamata banerjee) മനസ്താപം പ്രകടിപ്പിച്ചാൽ അവരോടു മാപ്പു ചോദിക്കുന്ന കാര്യം പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മമതയെ വ്യക്തിഹത്യ ചെയ്യുന്ന പരാമർശം നടത്തിയതിന്‍റെ പേരിൽ കഴിഞ്ഞ ദിവസമാണ് കൗസ്തവ് ബാഗ്ചിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനെതിരെ കോൺഗ്രസും സിപിഎമ്മും രംഗത്തെത്തിയിരുന്നു.

ബംഗളിൽ സാഗർദിഗ്ഗി നിയമസഭയിൽ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയും സിപിഎമ്മുമായി അവിശുദ്ധകൂട്ടുകെട്ടിലൂടെയാണ് കോൺഗ്രസ് ജനിച്ചതെന്ന് മമത (mamata banerjee) ആരോപിച്ചിരുന്നു. മാത്രമല്ല പിസിസി അധ്യക്ഷനായ അധീർ രഞ്ജൻ ചൗധരിക്കെതിരെയും (adhir ranjan chowdhury) മമത വ്യക്തിപരമായ അധിക്ഷേപം ഉയർത്തിയതായുമാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഇതിന് മറുപടിയായിട്ടായിരുന്നു ബാഗ്ചിയുടെ (koustav bagchi) പരാമർശം.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com