സോണിയാ ഗാന്ധിയുടെ ആരോഗ‍്യനിലയിൽ പുരോഗതി; വൈകാതെ ഡിസ്ചാർജ് ചെയ്യുമെന്ന് ആശുപത്രി അധികൃതർ

ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ സോണിയാ ഗാന്ധിയെ ഡിസ്ചാർജ് ചെയ്യുമെന്നാണ് ആശുപത്രിയിലെ ചെയർമാനായ ഡോക്റ്റർ അജയ് സ്വരൂപ് വ‍്യക്തമാക്കിയത്
congress leader sonia gandhi health update

സോണിയാ ഗാന്ധി

Updated on

ന‍്യൂഡൽഹി: നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കോൺഗ്രസ് പാർലമെന്‍ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ ആരോഗ‍്യനില‍യിൽ പുരോഗതിയുണ്ടെന്നും വരും ദിവസങ്ങളിൽ ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി അധികൃതർ. ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിലാണ് സോണിയാ ഗാന്ധിയെ പ്രവേശിപ്പിച്ചിരുന്നത്.

ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ചെയ്യുമെന്നാണ് ആശുപത്രിയിലെ ചെയർമാനായ ഡോക്റ്റർ അജയ് സ്വരൂപ് വ‍്യക്തമാക്കിയത്. സോണിയാ ഗാന്ധി പ്രഭാത ഭക്ഷണം കഴിച്ചതായും വയറിൽ അണുബാധയുണ്ടോയെന്നത് അടക്കമുള്ള കാര‍്യങ്ങൾ പരിശോധിച്ചു വരുകയാണെന്നും ഡോക്റ്റർ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com