
സമീർ അഹമ്മദ് ഖാൻ
ബംഗളൂരു: പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെ ആക്രമിക്കാൻ സ്വയം ചാവേറാവാൻ തയാറാണെന്ന് കർണാടക മന്ത്രി. ഹൗസിങ്, ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി സമീർ അഹമ്മദ് ഖാൻ ആണ് ആക്രമണം നടത്താൻ തയാറാണെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയത്.
"പാക്കിസ്ഥാൻ എന്നും ഇന്ത്യയുടെ ശത്രുവാണ്. നരേന്ദ്ര മോദിയും അമിത് ഷായും അനുവദിക്കുകയാണെങ്കിൽ ചാവേറായി പാക്കിസ്ഥാനിൽ ആക്രമണം നടത്താൻ തയാറാണ്. താൻ തമാശ പറയുകയല്ല, കാര്യമായി തന്നെയാണ് സംസാരിക്കുന്നത്''-സമീർ പറഞ്ഞു.