ആദായ നികുതി നോട്ടീസിനെതിരെ കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്

ഇന്ന് രാജ്യവ്യാപക പ്രതിഷേധം
congress moving to supreme court on income tax notice
congress moving to supreme court on income tax notice
Updated on

ന്യൂഡൽഹി: ആദായ നികുതി നോട്ടീസുകൾക്കെതിരെ കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്. 1823 കോടി അടയ്ക്കാനുള്ള നിർദേശം ചട്ടലംഘനമാണെന്ന് കാട്ടിയാകും അടുത്തയാഴ്ച സുപ്രീംകോടതിയെ സമീപിക്കുക.

30 വർഷം മുന്‍പുള്ള നികുതി ഇപ്പോൾ ചോദിച്ചതിൽ ചോദ്യം ഉന്നയിക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കേന്ദ്ര ഏജൻസികളുടെ നീക്കം ചട്ടലംഘനമാണ്. ബിജെപിയിൽ നികുതി പിരിക്കാത്തതും കോടതിയിൽ ഉന്നയിക്കും. രാജ്യം ഭരിക്കുന്ന പാർട്ടിക്ക് 4,600 കോടി രൂപ പിഴ ചുമത്തേണ്ടതാണെന്നും നേതാക്കൾ പറഞ്ഞു.

സംഭവത്തിൽ ആദായ നികുതി വകുപ്പിനെതിരെ കോൺഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന് നടക്കും. ജില്ലകൾ കേന്ദ്രീകരിച്ചുള്ള പ്രതിഷേധത്തിനാണ് ആഹ്വാനം. കേരളത്തിൽ ആദായ നികുതി വകുപ്പിന്‍റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com