പീഡന പരാതിയുമായി എത്തിയത് 11 വിദ്യാർഥിനികൾ, കോൺഗ്രസ് എംപിയായ ജെഎൻയു പ്രൊഫസറെ പിരിച്ചുവിട്ടു

സർവകലാശാലയിലെ ആഭ്യന്തര സമിതിയുടെ അന്വേഷണത്തിനു പിന്നാലെയാണ് നടപടി
Congress MP Angomcha Bimol Akoijam dismissed from JNU over sexual harassment

അങ്ഗോംച ബിമോൽ അകോയിജാം

Updated on: 

ന്യൂഡൽഹി: ലൈംഗിക പീഡന പരാതിയെ തുടർന്ന് ജെഎൻയു പ്രൊഫസറും കോൺഗ്രസ് എംപിയുമായ അങ്ഗോംച ബിമോൽ അകോയിജാമിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. വിദ്യാർഥിനികൾ പരാതി ഉന്നയിച്ചതിനു പിന്നാലെ സർവകലാശാലയിലെ ആഭ്യന്തര സമിതിയുടെ അന്വേഷണത്തിനു പിന്നാലെയാണ് നടപടി.

പ്രൊഫസറെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഏറ്റവും കടുത്ത ശിക്ഷ തന്നെ നൽകണം എന്നാണ് ആഭ്യന്തര സമിതിയുടെ റിപ്പോർട്ടിലുണ്ടായിരുന്നത്. നിയമപരമാ നടപടിക്രമങ്ങൾ പാലിച്ചും ലഭ്യമായ എല്ലാ വസ്തുതകളും പാലിച്ചുമാണ് അങ്ഗോംചയെ പിരിച്ചുവിടാൻ തീരുമാനിച്ചത് എന്നാണ് ഉത്തരവിൽ പറയുന്നത്.

11 വിദ്യാർഥികളാണ് അങ്ഗോംചയ്ക്കെതിരേ പീഡന പരാതിയുമായി രംഗത്തെത്തിയത്. പിന്നാലെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി എബിവിപി രംഗത്തെത്തി. നാല് മാസം മുൻപ് കോളെജിലെ ആഭ്യന്തര സമിതിക്ക് നൽകിയ പരാതിയിൽ നടപടി എടുക്കാൻ വൈകിയതിനെ വിമർശിച്ചായിരുന്നു എബിവിപിയുടെ പ്രതിഷേധം.എന്നാൽ തനിക്കെതിരേയുള്ള ആരോപണങ്ങൾ അങ്ഗോംച നിഷേധിച്ചു. തന്‍റെ സൽപ്പേരിന് കളങ്കം വരുത്താനാണ് പരാതിയിലൂടെ ശ്രമിച്ചത് എന്നാണ് പ്രൊഫസർ പറഞ്ഞത്. ജെഎൻയുവിലെ സ്കൂൾ ഓഫ് സോഷ്യൽ സമയൻസസിലെ സെന്‍റർ ഫോർ ദി സ്റ്റഡി ഓഫ് സോഷ്യൽ സിസ്റ്റംസിൽ അധ്യാപകനായിരുന്നു.

logo
Metro Vaartha
www.metrovaartha.com