ശബരിമലയിൽ നടന്നത് വലിയ സ്വർണക്കൊള്ള; ലോക്സഭയിൽ ഉന്നയിച്ച് കോൺഗ്രസ് എംപിമാർ

എംപിയായ ഹൈബി ഈഡനും എഐസിസി കെ.സി. വേണുഗോപാലുമാണ് ശബരിമല സ്വർണക്കൊള്ള വിഷയം ലോക്സഭയിൽ ഉന്നയിച്ചത്
Congress MP raise sabarimala gold theft issue in lok sabha

കെ.സി. വേണുഗോപാൽ

Updated on

ന‍്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള വിഷയം ലോക്സഭയിൽ ഉന്നയിച്ച് കോൺഗ്രസ് എംപി ഹൈബി ഈഡനും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും. ശബരിമലയിൽ നടന്നത് വലിയ സ്വർണക്കൊള്ളയാണെന്നും വിഷയത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ അന്തർധാരയുണ്ടെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ബിജെപി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നായിരുന്നു ഹൈബി ഈഡൻ ചോദിച്ചത്. വിശ്വാസത്തിനു മേലുള്ള കടന്നുകയറ്റമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും പ്രത‍്യേക സംഘത്തെ നിയന്ത്രിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും കെസി ആരോപിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com