
രാഹുൽ ഗാന്ധി
ന‍്യൂഡൽഹി: വോട്ട് കൊള്ളയ്ക്കെതിരേ പ്രതിഷേധങ്ങൾ ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾ ലക്ഷ‍്യം വച്ച് കൂടുതൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചേക്കുമെന്നാണ് വിവരം. രാഹുൽ ഗാന്ധിക്ക് ഇന്ത‍്യ സഖ‍്യത്തിലെ മറ്റു പാർട്ടികളുടെയും പിന്തുണയുണ്ട്. വിഷയം ചർച്ച ചെയ്യുന്നതിനായി ഇന്ത‍്യ മുന്നണി ഉടൻ യോഗം ചേർന്നേക്കുമെന്നാണ് സൂചന.
അതേസമയം കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ ഗുരുതര ആരോപണങ്ങൾ ഉയർത്തി രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്നും ജനാധിപത‍്യത്തെ തകർക്കുന്നവരെ മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സംരക്ഷിക്കുകയാണെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. ഡൽഹയിൽ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു രാഹുൽ ഗാന്ധി ആരോപണങ്ങൾ ഉന്നയിച്ചത്.