ഹിന്ദു- മുസ്ലീം വർഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നു: കോൺഗ്രസിനെതിരെ രാജ്നാഥ് സിങ്

സാമൂഹിക സൗഹാർദ അന്തരീക്ഷം തകർക്കാനാണ് കോൺഗ്രസിന്‍റെ ശ്രമം
 Rajnath singh,  Defence Minister Of India
Rajnath singh, Defence Minister Of India

ന്യൂഡൽഹി: ഹിന്ദു- മുസ്ലീം വർഗീയത സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. മതത്തിന്‍റെ പേരിൽ സംഘർഷങ്ങള്ഡ സൃഷ്ടിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. തീക്കളിയാണ് കോൺഗ്രസ് കളിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സാമൂഹിക സൗഹാർദ അന്തരീക്ഷം തകർക്കാനാണ് കോൺഗ്രസിന്‍റെ ശ്രമം. വോട്ട് ബാങ്കായി മാത്രമാണ് അവർ മുസ്ലീം സമുദായത്തെ കാണുന്നത്. ജാതിയുടെയും മതത്തിന്‍റെയും പേരിൽ ഭിന്നിപ്പിച്ച് സർക്കാർ രൂപീകരിക്കാനാണ് ശ്രമിക്കുന്നതെന്നും രാജ്നാഥ് സിങ് പറഞ്ഞു.

ഇത്തവണയും തെരഞ്ഞെടുപ്പിൽ എൻഡിഎ അധികാരത്തിലേറും. ബിജെപി 370 ലധികം സീറ്റുകളിൽ വിജയിക്കും. യുപിയിലും ബംഗാളിലും സീറ്റുകൾ വർധിക്കും. തമിഴ്നാട്ടിൽ നിന്ന് ബിജെപിക്ക് എംപിമാരുണ്ടാകും. കേരളത്തിൽ ഇത്തവണ അക്കൗണ്ട് തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com