ഉപതെരഞ്ഞെടുപ്പിൽ നന്ദേഡ് ലോക്‌സഭാ സീറ്റ് കോൺഗ്രസ് നിലനിർത്തി

കോൺഗ്രസ് സ്ഥാനാർഥി 5,86788 വോട്ടുകൾ നേടിയപ്പോൾ ബിജെപി സ്ഥാനാർഥിക്ക് 5,85331 വോട്ടുകളാണ് നേടാനായത്
Congress retains Nanded Lok Sabha seat in by-election
ഉപതെരഞ്ഞെടുപ്പിൽ നന്ദേഡ് ലോക്‌സഭാ സീറ്റ് കോൺഗ്രസ് നിലനിർത്തി
Updated on

മുംബൈ: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ നന്ദേഡ് പാർലമെൻ്റ് സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥി ചവാൻ രവീന്ദ്ര വസതരാവു വിജയം നേടി. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്, കോൺഗ്രസ് സ്ഥാനാർഥി ഭാരതീയ ജനതാ പാർട്ടി സ്ഥാനാർഥി ഡോ. സന്തുക്രാവു മരോത്റാവു ഹംബാർഡെയെ 1457 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.

കോൺഗ്രസ് സ്ഥാനാർഥി 5,86788 വോട്ടുകൾ നേടിയപ്പോൾ ബിജെപി സ്ഥാനാർഥിക്ക് 5,85331 വോട്ടുകളാണ് നേടാനായത്. സിറ്റിംഗ് എംപി ചവാൻ വസന്തറാവു ബൽവന്ത്രാവുവിൻ്റെ നിര്യാണത്തെ തുടർന്നാണ് ഈ പാർലമെൻ്റ് മണ്ഡലത്തിലേക്ക് ഒരു ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com