കോൺറാഡ് സാംഗ്മ മേഘാലയ മുഖ്യമന്ത്രി: സത്യപ്രതിജ്ഞ 7-ന്

ഏഴിന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, അമിത് ഷായും പങ്കെടുക്കുമെന്നു റിപ്പോർട്ടുകളുണ്ട്
കോൺറാഡ് സാംഗ്മ മേഘാലയ മുഖ്യമന്ത്രി: സത്യപ്രതിജ്ഞ 7-ന്

മേഘാലയ: മേഘാലയ മുഖ്യമന്ത്രിയായി കോൺറാഡ് സാംഗ്മ മാർച്ച് ഏഴിന് സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിലെത്തി ഗവർണർ ഫാഗു ചൗഹാനെ കണ്ട സാംഗ്മ രാജിക്കത്ത് കൈമാറുകയും, പുതിയ സർക്കാരിനുള്ള അവകാശവാദം ഉന്നയിക്കുകയും ചെയ്തു. 29 എംഎൽഎമാരുടെയൊപ്പമാണു നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) നേതാവായ സാംഗ്മ രാജ് ഭവനിൽ എത്തിയത്.

മേഘാലയയിൽ സർക്കാർ രൂപീകരണത്തിനായി സാംഗ്മ വിളിച്ചിരുന്നതായി നേരത്തെ ബിജെപി വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. ബിജെപി കേന്ദ്രനേതൃത്വം സർക്കാർ രൂപീകരണത്തിനു പിന്തുണ അറിയിച്ചിട്ടുണ്ട്. ഏഴിന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, അമിത് ഷായും പങ്കെടുക്കുമെന്നു റിപ്പോർട്ടുകളുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com