പൊലീസ് ഉദ്യോഗസ്ഥനെ കാറിന്‍റെ ബോണറ്റിൽ ഇരുത്തി കിലോമീറ്ററോളം വലിച്ചിഴച്ചു; അറസ്റ്റ് (വീഡിയോ)

ഗതാഗത കുരുക്കിൽ കുടുങ്ങിയ കാർ ഡ്രൈവറെ പിന്നീട് നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
പൊലീസ് ഉദ്യോഗസ്ഥനെ കാറിന്‍റെ ബോണറ്റിൽ ഇരുത്തി കിലോമീറ്ററോളം വലിച്ചിഴച്ചു; അറസ്റ്റ് (വീഡിയോ)

മുംബൈ: മഹാരാഷ്ട്രയിൽ പൊലീസ് ഉദ്യോഗസ്ഥനെ കാറിന്‍റെ ബോണറ്റിൽ ഇരുത്തി കിലോമീറ്ററോളം വലിച്ചിഴച്ചു. ട്രാഫിക്ക് ഡ്യൂട്ടിക്ക് നിന്ന പൊലീസുക്കാരനെയാണ് വലിച്ചിഴച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഡ്രൈവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.  

കഴിഞ്ഞ ഞായറാഴ്ച ഫെബ്രുവരി 13ന് പാൽഘർ വാസിലെ ജംഗ്ഷനിലാണ് സംഭവം. ട്രാഫിക്ക്  സിഗ്നൽ തെറ്റിച്ച് ഉത്തർപ്രദേശ് രജിസ്ട്രേഷന്‍ ഉള്ള വാഹനം മുന്നോട്ട് പോകുന്നത് ശ്രദ്ധയിൽപെട്ട പൊലീസുകാരന്‍ വാഹനം നിർത്താന്‍ ആവശ്യപ്പെട്ടതോടെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ ബോണറ്റിൽ വീണ പൊലീസുകാരനെയും കൊണ്ട് 1.5 കി.മി ദൂരമാണ് കാർ സഞ്ചരിച്ചത്. 

പരിക്കേറ്റ കോൺസ്റ്റബിളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗതാഗത കുരുക്കിൽ കുടുങ്ങിയ കാർ ഡ്രൈവവറെ പിന്നീട് നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഡ്രൈവർ ലൈസന്‍സ് പോലും കൈയിൽ ഇല്ലാതിരുന്ന 19 കാരനെ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.  

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com