ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു, 2 ഭീകരരെ വധിച്ചു

പൊലീസ് സേനയിലെ ഒരു അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്ടർക്ക് പരുക്കേറ്റതായും അധികൃതർ അറിയിച്ചു
cop killed another injured in encounter in j and k kathua
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു, 2 ഭീകരരെ വധിച്ചു
Updated on

ശ്രീനഗർ: ജമ്മു കശ്മീരിലെ കഠ്വ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു. ഏറ്റുമുട്ടലിൽ 2 ഭീകരരെ സുരക്ഷാ സേന വധിച്ചു. ശനിയാഴ്ച വൈകിട്ടുണ്ടായ ഏറ്റുമുട്ടലിൽ ജമ്മു കശ്മീർ പൊലീസ് സേനയിലെ ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദാണ് കൊല്ലപ്പെട്ടു.

പൊലീസ് സേനയിലെ ഒരു അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്ടർക്ക് പരുക്കേറ്റതായും അധികൃതർ അറിയിച്ചു. മേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശത്ത് സുരക്ഷാ സേനകൾ സംയുക്തമായി തിരച്ചിൽ ആരംഭിച്ചു. കഠ്‌വ ജില്ലയിലെ കോഗ് - മണ്ഡലി ഗ്രാമത്തിൽ വച്ചായിരുന്നു സംഭവം. ഗ്രാമത്തിലെ ഒരു വീടിനുള്ളിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് സുരക്ഷാ സേന തെരച്ചിൽ നടത്തുകയായിരുന്നു. തുടർന്ന് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ വെടിവയ്പ്പുണ്ടാകുകയായിരുന്നു.

Trending

No stories found.

Latest News

No stories found.