വിജയ്‌യുടെ കാരവാൻ ഉടൻ പിടിച്ചെടുക്കണം, സിസിടിവി ദൃശൃങ്ങൾ ശേഖരിക്കണം; ഹൈക്കോടതി ഉത്തരവ് പുറത്ത്

കരൂർ എസ്ഐയുടെ കൈവശമുള്ള രേഖകൾ എസ്ഐടിക്ക് കൈമാറണമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു
copy of madras high court order in karur stampede out

വിജയ്‌

Updated on

ചെന്നൈ: കരൂരിൽ തമിഴക വെട്രി കഴകത്തിന്‍റെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിക്കാനിടയായ സംഭവത്തിൽ മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്‍റെ പകർപ്പ് പുറത്ത്. നടൻ വിജയ്‌യുടെ കാരവൻ ഉൾപ്പടെയുള്ളവ ഉടൻ പിടിച്ചെടുക്കാനും അതിനുള്ളിലെയും പുറത്തെയും സിസിടിവി ദൃശൃങ്ങൾ ശേഖരിക്കണമെന്നുമാണ് ഉത്തരവിൽ പറയുന്നത്.

കരൂർ എസ്ഐയുടെ കൈവശമുള്ള രേഖകൾ എസ്ഐടിക്ക് കൈമാറണമെന്നും രണ്ടു വനിതാ പൊലീസ് ഉദ‍്യോഗസ്ഥരെ സംഘത്തിൽ ഉൾപ്പെടുത്തണമെന്നും എസ്ഐടിക്ക് കോടതി നൽകിയ നിർദേശത്തിൽ പറയുന്നു.

സിബിഐ അന്വേഷണം വേണമെന്നാവശ‍്യപ്പെട്ട് ടിവികെ അടക്കമുള്ള പാർട്ടികൾ നൽകിയ ഹർജികൾ തള്ളിയ കോടതി ഐപിഎസ് ഉദ‍്യോഗസ്ഥയായ അശ്ര ഗർഗിനെ അന്വേഷണ ചുമതല നൽകുകയും പ്രത‍്യേക അന്വേഷണ സംഘത്തെ നിയമിക്കുകയും ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com