വിക്ഷേപണത്തിനൊരുങ്ങി എസ്എസ്എൽവി ഡി-2

വിക്ഷേപണത്തിനുള്ള എല്ലാ ഒരുക്കങ്ങളും സജ്ജമായതായി ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ( ഐഎസ്ആര്‍ഒ) അധികൃതര്‍ അറിയിച്ചു
വിക്ഷേപണത്തിനൊരുങ്ങി എസ്എസ്എൽവി ഡി-2

ഇന്ത്യയുടെ ചെറിയ ഉപഗ്രഹ വിക്ഷേപണ പേടകമായ എസ്എസ്എല്‍വി ഡി-2 നാളെ വിക്ഷേപിക്കും. രാവിലെ 9.18നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണു വിക്ഷേപണം. വിക്ഷേപണത്തിനുള്ള എല്ലാ ഒരുക്കങ്ങളും സജ്ജമായതായി ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ( ഐഎസ്ആര്‍ഒ) അധികൃതര്‍ അറിയിച്ചു. 

കഴിഞ്ഞ ഓഗസ്റ്റില്‍ എസ്എസ്എല്‍വി ഡി-1 വിക്ഷേപണം പരാജയമായിരുന്നു. ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാന്‍ സാധിച്ചില്ല. വിക്ഷേപണപേടകവുമായുള്ള ആശയവിനിമയം നഷ്ടമാവുകയും ചെയ്തു. അതുകൊണ്ടു തന്നെ കൂടുതല്‍ മുന്നൊരുക്കങ്ങളോടെ, സാങ്കേതികമായി മാറ്റങ്ങള്‍ വരുത്തിയാണ് എസ്എസ്എല്‍വി ഡി-2 വിക്ഷേപിക്കുന്നത്. 

ഐഎസ്ആര്‍ഒയുടെ ഇഒഎസ്-07 അടക്കം മൂന്നു സാറ്റ്‌ലൈറ്റുകളെയാണ് എസ്എസ്എല്‍വി ഡി-2 ഭ്രമണപഥത്തിലെത്തിക്കുക. ചെന്നൈയിലെ സ്‌പേസ് കിഡ്‌സിന്‍റെ സഹകരണത്തോടെ ഇന്ത്യയിലെ എഴുന്നൂറിലധികം വിദ്യാര്‍ഥിനികള്‍ രൂപകല്‍പ്പന ചെയ്ത ആസാദിസാറ്റ്-2 എന്ന സാറ്റ്‌ലൈറ്റും ഇക്കൂട്ടത്തിലുണ്ട്. 

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com