ലോകത്തെ ഏറ്റവും മോശം ഡ്രൈവർമാരുള്ള രാജ്യങ്ങളിൽ നാലാം സ്ഥാനത്ത് ഇന്ത്യ, ഏറ്റവും മികച്ചത് ജപ്പാന്‍

50 രാജ്യങ്ങളെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. 
ലോകത്തെ ഏറ്റവും മോശം ഡ്രൈവർമാരുള്ള രാജ്യങ്ങളിൽ നാലാം സ്ഥാനത്ത് ഇന്ത്യ, ഏറ്റവും  മികച്ചത് ജപ്പാന്‍
Updated on

ലോകത്തിലെ ഏറ്റവും മോശം ഡ്രൈവർമാരുള്ള രാജ്യങ്ങളിൽ നാലാം സ്ഥാനത്ത് ഇന്ത്യ. . ട്രാഫിക്ക് നിയമങ്ങളുടെ അറിവ്, റോഡ് നിലവാരം, റോഡപകടമരണങ്ങൾ എന്നിവ വിലയിരുത്തിയാണ് ലോകത്തെ മികച്ചതും മോശപ്പെട്ടതുമായ രാജ്യങ്ങളെ കണ്ടെത്തിയത്. പഠനപ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഡ്രൈവർമാരുള്ളത് ജപ്പാനിലാണ്.

50 രാജ്യങ്ങളെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. റോഡിന്‍റെ ഗുണനിലവാരത്തിന്‍റെ കാര്യത്തിൽ ജപ്പാന് നാലാം സ്ഥാനവും ഉണ്ട്. വാഹനമോടിക്കുന്നതിന് മാത്രമല്ല, കാൽനടയാത്രക്കാർക്കും സുരക്ഷിതമായ രാജ്യമാണ് ജപ്പാൻ. ഏറ്റവും സുരക്ഷിതമായ 10 രാജ്യങ്ങൾ യൂറോപ്പിലാണെന്നും, ആ രാജ്യങ്ങളിൽ ഏറ്റവും മികച്ചത് നെതർലൻഡാണെന്നും പട്ടിക കാണിക്കുന്നു. രണ്ടാം സ്ഥാനത്ത് നെതർലൻഡ്‌സാണ്.  നോർവേ മൂന്നാം സ്ഥാനത്തുമുണ്ട്.  

ലോകത്തിലെ ഏറ്റവും മോശം ഡ്രൈവർമാരുള്ളത് തായ്‌ലൻഡിലാണ്. ഏറ്റവും മോശം ട്രാഫിക് സാഹചര്യങ്ങളിലൊന്നാണ് തായ്‌ലൻഡിലുള്ളത്. രണ്ടാം സ്ഥാനത്ത് പെറുവാണ്, ഏറ്റവും മോശം ഡ്രൈവർമാരുടെ പട്ടികയിൽ ലെബനൻ മൂന്നാം സ്ഥാനത്താണ്. 

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com