അപകീർത്തി കേസ്; മേധാ പട്കറെ കുറ്റവിമുക്തയാക്കി

വി.കെ. സക്സേനയ്ക്കെതിരേ മേധാ പട്കർ അപകീർത്തിപരമായ പരാമർശം നടത്തിയതിന് തെളിവ് ഹാജരാക്കാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി
court acquits medha patkar in defamation case against v.k. saxena
Medha Patkarfile
Updated on

ന‍്യൂഡൽഹി: ഡൽഹി ലെഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്സേന ഫയൽ ചെയ്ത മാനനഷ്ട കേസിൽ പരിസ്ഥിതി പ്രവർത്തക മേധാ പട്കറെ കുറ്റവിമുക്തയാക്കി. ഡൽഹി സാകേത് കോടതിയാണ് ഉത്തരവ് പുറപ്പൊടുവിച്ചത്. വി.കെ. സക്സേനയ്ക്കെതിരേ മേധാ പട്കർ അപകീർത്തിപരമായ പരാമർശം നടത്തിയതിന് തെളിവ് ഹാജരാക്കാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.

ടിവി.ചാനലുകളിൽ അപകീർത്തികരമായ ആരോപണം ഉന്നയിക്കുകയും അപകീർത്തികരമായ പത്ര പ്രസ്താവന ഇറക്കുകയും ചെയ്തു എന്ന് ആരോപിച്ചാണ് മേധാ പട്കറിന് എതിരെ വി.കെ. സക്സേന മാനനഷ്ടകേസ് നൽകിയിരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com