ബലാത്സംഗം ചെയ്തയാളുടെ കുഞ്ഞിന് ജന്മം നല്‍കാന്‍ ഇരയെ നിര്‍ബന്ധിക്കാനാകില്ല; 6 മാസം പ്രായമായ ​ഗർഭം അലസിപ്പിക്കാന്‍ അനുമതി

ബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ 24 ആഴ്ചയും 6 ദിവസവുമായ ഗര്‍ഭം അലസിപ്പിക്കാന്‍ കോടതി അനുവാദം നല്‍കി
Court allows abortion of raped minor girl
ബലാത്സംഗം ചെയ്തയാളുടെ കുഞ്ഞിന് ജന്മം നല്‍കാന്‍ ഇരയെ നിര്‍ബന്ധിക്കാനാകില്ല; 6 പ്രായമായ ​ഗർഭം അലസിപ്പിക്കാന്‍ അനുമതി
Updated on

റായ്പുര്‍: ബലാത്സംഗം ചെയ്തയാളുടെ കുഞ്ഞിന് ജന്മം നല്‍കാന്‍ ഇരയെ നിര്‍ബന്ധിക്കാനാകില്ലെന്ന് ഛത്തിസ്ഗഡ് ഹൈക്കോടതി. ബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ 24 ആഴ്ചയും 6 ദിവസവുമായ ഗര്‍ഭം അലസിപ്പിക്കാന്‍ കോടതി അനുവാദം നല്‍കി.​ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ഇരയ്ക്കു നൽകണമെന്നും കോടതി പറഞ്ഞു.

ബലാത്സംഗത്തിലൂടെ ഗർഭിണിയായ ഹർജിക്കാരി ഇത് അലസിപ്പിക്കാൻ കോടതിയുടെ അനുമതി തേടുകയായിരുന്നു. ഇരയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി ഗര്‍ഭഛിദ്രത്തിന് കോടതി അനുമതി നല്‍കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com