ജാമ്യാപേക്ഷ തള്ളി വിചാരണ കോടതി; കെജ്‌രിവാൾ ജയിലിൽ തുടരണം

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജൂൺ 1 വരെ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു
court dismissed arvind kejriwals plea seeking interim bail
arvind kejriwal

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യം നീട്ടി നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളിഡൽഹി റോസ് അവന്യു കോടതി. ഇതോടെ കെജ്‌രിവാൾ ജയിലിൽ തുടരണം.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജൂൺ 1 വരെ സുപ്രീംകോടതി അനുവദിച്ച ജാമ്യം ഒരാഴ്ചകൂടി നീട്ടി നൽകണമെന്നാവശ്യപ്പെട്ടാണ് കെജ്‌രിവാൾ സുപ്രീംകോടതിയെയും സുപ്രീംകോടതി രജിസ്ട്രാറുടെ നിർദേശ പ്രകാരം വിചാരണ കോടതിയെയും സമീപിച്ചത്. ജൂൺ 2 ന് വിചാരണ കോടതി കേസ് പരിഗണിച്ചെങ്കിലും വിധിപറയാനായി ജൂൺ 5 ലേക്ക് മാറ്റുകയായിരുന്നു. ഇതോടെ 3 ന് കെജ്‌രിവാൾ ജയിലിലേക്ക് മടങ്ങിയിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com