മദ്യനയ കേസ്: മനീഷ് സിസോദിയയുടെ കസ്റ്റഡി നീട്ടി

കസ്റ്റഡിയിലിരിക്കുമ്പോൾ നിർണായകമായ പല വിവരങ്ങളും സിസോദിയയിൽ നിന്നും ലഭിച്ചുവെന്നു ഇഡി കോടതിയെ അറിയിച്ചു
മദ്യനയ കേസ്: മനീഷ് സിസോദിയയുടെ കസ്റ്റഡി നീട്ടി

ന്യൂഡൽഹി: മദ്യ നയ‌ കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഇഡി കസ്റ്റഡി നീട്ടി. അഞ്ച് ദിവസത്തേക്കാണു ഡൽഹി റോസ് അവന്യൂ കോടതി കസ്റ്റഡി നീട്ടിയിരിക്കുന്നത്.

ഏഴു ദിവസത്തേക്ക് റിമാൻഡ് നീട്ടണമെന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രറേറ്റ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. സിസോദിയ ഫോൺ നശിപ്പിച്ചുവെന്നും, തെളിവുകൾ ശേഖരിക്കുന്നതിന്‍റെ ഭാഗമായി കൂടുതൽ ചോദ്യം ചെയ്യണമെന്നും ഇഡി ആവശ്യപ്പെട്ടു. ഈ ആവശ്യം സിസോദിയയുടെ അഭിഭാഷകൻ എതിർത്തു. അന്വേഷണത്തെക്കുറിച്ച് ഏജൻസി യാതൊന്നും വ്യക്തമാക്കിയിട്ടില്ലെന്നായിരുന്നു അഭിഭാഷകൻ വാദിച്ചത്.

കസ്റ്റഡിയിലിരിക്കുമ്പോൾ നിർണായകമായ പല വിവരങ്ങളും സിസോദിയയിൽ നിന്നും ലഭിച്ചുവെന്നു ഇഡി കോടതിയെ അറിയിച്ചു. സിസോദിയയുടെ ഫോൺ ഫോറൻസിക് പരിശോധനകൾക്കായി അയച്ചിട്ടുണ്ടെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി. തുടർന്നാണ് അഞ്ച് ദിവസത്തേക്കു കൂടി കസ്റ്റഡി നീട്ടാൻ കോടതി ഉത്തരവിട്ടത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com