40 കാരനായ ഭർത്താവിനൊപ്പം ജീവിക്കാനാവില്ലെന്ന് 19 കാരി; കാമുകനൊപ്പം പോവാൻ അനുമതി നൽകി കോടതി

ഭർത്താവുമായി 21 വയസിന് വ്യത്യാസമുണ്ടെന്നും ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടെന്നും യുവതി കോടതിയെ അറിയിച്ചു
court grants 19 year old bride to live-with boyfriend as husband age as 40

40 കാരനായ ഭർത്താവിനൊപ്പം ജീവിക്കാനാവില്ലെന്ന് 19 കാരി; കാമുകനൊപ്പം പോവാൻ അനുമതി നൽകി കോടതി

symbolic wedding image

Updated on

ഭോപ്പാൽ: നാൽപത് വയസുള്ള ഭർത്താവിനൊപ്പം ഒത്തുപോവാനാവുന്നില്ലെന്ന് വ്യക്തമാക്കി‍യ 19കാരിയെ കാമുകനൊപ്പം പോകാൻ അനുവദിച്ച് കോടതി. മധ്യപ്രദേശിലാണ് സംഭവം. ഭാര്യയെ ഒരാൾ തടഞ്ഞു വയ്ക്കുന്നുവെന്നാരോപിച്ച് 40 കാരൻ നൽകിയ പരാതിയിലാണ് മധ്യപ്രദേശ് കോടതിയുടെ നടപടി. 40 കാരന്‍റെ പരാതിയിൽ കേസെടുത്ത പൊലീസ് യുവതിയെ കണ്ടെത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു. ‌

ഭർത്താവുമായി 21 വയസിന് വ്യത്യാസമുണ്ടെന്ന് ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടെന്നും യുവതി കോടതിയെ അറിയിച്ചു. പലപ്പോഴും പൊതുവിടങ്ങളിൽ അപമാനിതയായിട്ടുണ്ടെന്നും ഭർത്താവിനൊപ്പം പോവാൻ താൻ തയാറല്ലെന്നും കോടതിയിൽ യുവതി അറിയിക്കുകയായിരുന്നു.

കോടതി നിർദേശപ്രകാരമുള്ള കൗൺസിലിങ്ങും മറ്റ് നടപടികൾക്ക് ശേഷവും യുവതി നിലപാട് തുടർന്നതോടെയാണ് കോടതി നടപടി. പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്ന് കാട്ടി കോടതി കാമുകനൊപ്പം പോവാൻ 19 കാരിയെ അനുവദിക്കുകയായിരുന്നു. യുവതിയെയും കാമുകനേയും 6 മാസം നിരീക്ഷിക്കുമെന്നും കോടതി അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com