

നടി പവിത്ര ഗൗഡ
ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ ജയിലിൽ കഴിയുന്ന നടി പവിത്ര ഗൗഡയ്ക്ക് പത്രവും ടിവിയും പുസ്തകങ്ങളും അനുവദിച്ച് സെഷൻസ് കോടതി ഉത്തരവ്.
ജയിലിൽ ഏകാന്തത അനുഭവിക്കുന്നുവെന്നുവെന്നും ടിവിയും പത്രവും നൽകണമെന്നുമുള്ള പവിത്രയുടെ ആവശ്യം പരിഗണിച്ചാണ് കോടതി ഉത്തരവ്.
കേസിലെ മറ്റു പ്രതികളായ നടൻ ദർശനും അനുയായികൾക്ക് ജയിലിൽ ടിവി അനുവദിച്ചിരുന്നു.
പവിത്ര ഗൗഡയ്ക്ക് മോശം സന്ദേശം അയച്ചതിന് രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് കേസ്. മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനാണ് കൊല്ലപ്പെട്ട രേണുകാസ്വാമി.