തെരഞ്ഞെടുപ്പ് റാലിക്കിടെ വിദ്വേഷ പ്രസംഗം; മല്ലികാർജുൻ ഖാർഗെയ്ക്ക് കോടതി നോട്ടീസ് അയച്ചു

ഡൽഹി റോസ് അവന‍്യൂ കോടതിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്
Court issues notice to Mallikarjun Kharge for hate speech during election rally

മല്ലികാർജുൻ ഖാർഗെ

Updated on

ന‍്യൂഡൽഹി: തെരഞ്ഞെടുപ്പ് റാലിക്കിടെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് കോൺഗ്രസ് അധ‍്യക്ഷൻ മില്ലികാർജുൻ ഖാർഗെയ്ക്ക് കോടതി നോട്ടീസ് അയച്ചു. ഡൽഹി റോസ് അവന‍്യൂ കോടതിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അഭിഭാഷകനായ രവീന്ദ്ര ഗുപ്ത നൽകിയ പുനപരിശോധനാ ഹർജിയിലാണ് നോട്ടീസ്.

2023 ഏപ്രിലിൽ കർണാടകയിലെ നരേഗലിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു വിഷയത്തിനാസ്പദമായ സംഭവം നടന്നത്. പിന്നീട് ഖാർഗെയുടെ പ്രസ്താവന ഏതെങ്കിലും മതത്തെയോ സമൂഹത്തെയോ ലക്ഷ‍്യം വച്ചുള്ളതല്ലെന്ന് തീസ് ഹസാരി കോടതി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് 2024ൽ ഖാർഗെയ്ക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യാനും കോടതി വിസമ്മതിച്ചിരുന്നു. ഫെബ്രുവരി 27ന് കേസ് വീണ്ടും പരിഗണിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com