രാജ്യത്ത് 24 മണിക്കൂറിനിടെ 358 ആക്റ്റിവ് കേസുകൾ‌; ഏറ്റവുമധികം കൊവിഡ് ബാധിതരുള്ള സംസ്ഥാനമായി കേരളം തുടരുന്നു

തിങ്കളാഴ്ച രാവിലെ 8 മണിവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്ന കൊവിഡ് രോഗികളുടെ എണ്ണം 6,491 ആയി
covid 19 active cases increased in india

രാജ്യത്ത് 24 മണിക്കൂറിനിടെ 358 ആക്റ്റിവ് കേസുകൾ‌; ഏറ്റവുമധികം കൊവിഡ് ബാധിതരുള്ള സംസ്ഥാനമായി കേരളം തുടരുന്നു

Representative Image

Updated on

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. തിങ്കളാഴ്ച രാവിലെ 8 മണിവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്ന കൊവിഡ് രോഗികളുടെ എണ്ണം 6,491 ആയി.

24 മണിക്കൂറിനിടെ 358 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കൊവിഡ് മരണങ്ങളൊന്നും റിപ്പോർട്ടു ചെയ്തിട്ടില്ലെന്നത് ആശ്വാസമാണ്.

അതേസമയം, 1957 ആക്റ്റിവ് കേസുകളുമായി രാജ്യത്ത് ഏറ്റവും അധികം കൊവിഡ് രോഗികളുള്ള സംസ്ഥാനമായി കേരളം തുടരുന്നു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 7 കൊവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നത് നേരിയ ആശ്വാസം നൽകുന്നതാണ്.

ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം തിങ്കളാഴ്ച രാവിലെ വരെ രാജ്യത്തുടനീളം 624 രോഗികൾ സുഖം പ്രാപിച്ചതായാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com