കൊവിഡ് അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യ സംഘടന

2020 ജനുവരി 30 ന് ലോകാരോഗ്യ സംഘടനയുടെ എമർജൻസി കമ്മിറ്റിയോഗമാണ് കൊവിഡ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്
കൊവിഡ് അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ് അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യ സംഘടന. കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുവന്നതോടെയാണ് ലോകാരോഗ്യ സംഘടനയുടെ തീരുമാനം. പ്രതിദിന കൊവിഡ് രോഗികൾ 2021 ൽ 1,00,000 ആയിരുന്ന സ്ഥാനത്ത് ഇന്ന് 3,500 ൽ എത്തിയതായും നിലവിൽ കൊവിഡ് അടിയന്തരാവസ്ഥയുടെ സാഹചര്യം നിലനിൽക്കുന്നില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

2020 ജനുവരി 30 ന് ലോകാരോഗ്യ സംഘടനയുടെ എമർജൻസി കമ്മിറ്റിയോഗമാണ് കൊവിഡ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആരോഗ്യ ഭീഷണിയിൽ അന്താരാഷ്ട്ര ശ്രദ്ധ കേന്ദ്രീകരിക്കാനും വാക്സിനുകളിലും ചികിത്സകളിലും സഹകരണം വർദ്ധിപ്പിക്കാനും ഇത് വഴിയൊരുക്കിയതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

അടിയന്തരാവസ്ഥ നീക്കുന്നത് ഈ മേഖലകളിൽ ലോകം കൈവരിച്ച പുരോഗതിയുടെ അടയാളമാണെന്നും കൊവിഡ് ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും അത് ഇനിയൊരു അടിയന്ത സാഹചര്യമല്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com