രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളില്‍ വര്‍ധന; ആക്‌റ്റിവ് കേസുകൾ 4,300 കടന്നു

കേരളത്തിലാണ് (1,373) ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
covid 19 india surpasses 4300 active cases

രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളില്‍ വര്‍ധന; ആക്‌റ്റിവ് കേസുകൾ 4,300 കടന്നു

Updated on

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ വർധിക്കുന്നു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതുയ കണക്കുകൾ പ്രകാരം നിലവില്‍ രാജ്യത്ത് 4,302 പേര്‍ക്ക് കൊവിഡ് കേസുകളാണ് ഉള്ളത്. 24 മണിക്കൂറിനിടെ 276 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

24 മണിക്കൂറിനിടെ 7 മരണവും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിൽ (4) തമിഴ്‌നാട്, ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങളിൽ ഓരോ മരണം വീതം റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ജനുവരി മുതല്‍ ഇതുവരെ കൊവിഡ് ബാധമൂലം 44 പേരാണ് വിവിധയിടങ്ങളിലായി മരിച്ചത്.

കേരളത്തിലാണ് (1,373) ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളപേക്ഷിച്ച് കേരളത്തിൽ കേസുകളുടെ കുറവ് രേഖപ്പെടുത്തി.

ഗുജറാത്ത് (64) ഡൽഹി (64), ഉത്തർപ്രദേശ് (63), പശ്ചിമ ബംഗാൾ (60) പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് പട്ടികയിൽ കേരളത്തിനു തൊട്ടുപിന്നാലെ മഹാരാഷ്ട്ര (510), ഗുജറാത്ത് (461), ഡല്‍ഹി (457), പശ്ചിമ ബംഗാള്‍ (432), കര്‍ണാടക (324), തമിഴ്‌നാട് (216), ഉത്തര്‍പ്രദേശ് (201) എന്നിവടങ്ങളിലാണ് കൂടുതൽ കേസുകളുള്ളത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com