കൊവിഡ് ഉയർന്നു തന്നെ: ഇന്ത്യയിലെ ആക്‌ടീവ് കേസുകൾ 5915

129 ദിവസങ്ങൾക്കു ശേഷം ഇതാദ്യമായാണു പ്രതിദിന കോവിഡ് കേസുകൾ ആ‍യിരം കടക്കുന്നത്
കൊവിഡ് ഉയർന്നു തന്നെ: ഇന്ത്യയിലെ ആക്‌ടീവ് കേസുകൾ 5915
Updated on

ന്യൂഡൽഹി : ഇന്ത്യയിൽ കൊവിഡ് കേസുകൾ ഉയർന്നു തന്നെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1071 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 5915 ആയി. 129 ദിവസങ്ങൾക്കു ശേഷം ഇതാദ്യമായാണു പ്രതിദിന കോവിഡ് കേസുകൾ ആ‍യിരം കടക്കുന്നത്.

കൊവിഡ് ബാധിച്ചുള്ള ആകെ മരണസംഖ്യ 5,30,802 ആയി. ഇതുവരെ രാജ്യത്ത് 4,46,95,420 പേർക്കാണു കൊവിഡ് സ്ഥീരികരിച്ചത്. രോഗമുക്തി നേടിയവർ 4,41,58,703. രാജ്യത്താകമാനം 220.65 കോടി കൊവിഡ് വാക്സിനുകളും നൽകപ്പെട്ടു.

കൊവിഡ് കേസുകൾ ഉയരുന്നതിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയും കേരളമടക്കം ആറു സംസ്ഥാനങ്ങൾക്കു ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. പരിശോധന, വാക്സിനേഷൻ തുടങ്ങിയ നടപടികൾ ഊർജിതമാക്കണമെന്നാണു നിർദ്ദേശം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com