കൊവിഡ്: മുംബൈയിൽ ഈ വർഷത്തെ ആദ്യ മരണം റിപ്പോർട്ട് ചെയ്തു

മഹാരാഷ്ട്രയിൽ 154 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു
Covid: First death reported in Mumbai
Covid: First death reported in Mumbai

മുംബൈ: ഈ വർഷത്തെ ആദ്യത്തെ കൊവിഡ് മരണം മുംബൈയിൽ റിപ്പോർട്ട് ചെയ്തു. ചെമ്പൂർ നിവാസിയായ 52

കാരനാണ് കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. 2023 ഓഗസ്റ്റ് 9 നായിരുന്നു മുംബൈ യിലെ അവസാന കൊവിഡ് മരണം

ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, രോഗി മരണത്തിന് ഒരു ദിവസം മുൻപാണ് ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നത്.ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ് പനി, ചുമ, ശ്വാസതടസ്സം ഉണ്ടായിരുന്നതയും പറയുന്നു. പിന്നീട് അവസ്ഥ വഷളാവുകയും അഡ്മിറ്റ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ തന്നെ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

അതേസമയം, മഹാരാഷ്ട്രയിൽ 154 പുതിയ കൊവിഡ് കേസുകളും മുംബൈയിൽ നിന്ന് മാത്രം 21 കേസുകളും മഹാരാഷ്ട്രയിൽ ആകെ രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. നാഗ്പൂരിൽ നിന്നാണ് രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്തത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com