രാജ്യത്ത് കൊവിഡ് ആക്‌ടീവ് കേസുകൾ കൂടുന്നു

പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 6.12 ശതമാനമായി
രാജ്യത്ത് കൊവിഡ് ആക്‌ടീവ് കേസുകൾ കൂടുന്നു
Updated on

ഡൽഹി : രാജ്യത്ത് കൊവിഡ് ആക്‌ടീവ് കേസുകൾ വർധിക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുപ്രകാരം 21,179 സജീവ കേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിൽ 3038 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 6.12 ശതമാനമായി ഉയർന്നു. ഇക്കാലയളവിൽ 9 മരണങ്ങളും കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു.

കേരളത്തിൽ 6229 ആക്‌ടീവ് കേസുകളുണ്ട്. മഹാരാഷ്ട്ര 3,532, ഗുജറാത്ത് 2,214, ഡൽഹി 1,409, കർണാടക 1,372, തമിഴ്നാട് 993 എന്നിങ്ങനെയാണു സജീവ കേസുകളുടെ കണക്കുകൾ.

കൊവിഡിന്‍റെ XBB.1.16 വേരിയന്‍റാണ് ഇപ്പോഴത്തെ വർധനവിനു കാരണമെന്നു വിദഗ്ധർ വ്യക്തമാക്കുന്നു. എന്നാൽ വാക്സിനേഷനും സ്വാഭാവികമായ ആർജിച്ച പ്രതിരോധശേഷിയും കാരണം ഇപ്പോഴത്തെ കൊവിഡ് ബാധ ഗുരുതരമാകാനുള്ള സാധ്യത കുറവാണ്. എന്നാലും പൊതുവിടങ്ങളിൽ മാസക്ക് ധരിക്കുന്നതു പോലെയുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നു മുന്നറിയിപ്പുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com